Atithi Devo Bhava [Atithidevo Bhava] (Sanskrit: अतिथिदेवो भव; English: ‘The guest is equivalent to God’ എന്നാണല്ലോ ഭാരതീയ സംസ്കാരം, അല്ലെങ്കിൽ, ആചാരം.

അർദ്ധരാ ത്രിയിൽ സൂര്യനുദിക്കണം യഥാർത്ഥ മാന്യന്മാരെ തിരിച്ചറിയാൻ എന്ന് എവിടെയോ കേട്ടിട്ടുണ്ടു്. അതുപോലെ, എനിക്കു് തോന്നുന്നു, നമ്മുടെ സംസ്ക്കാരത്തെ തൊട്ടറിയാൻ, ഒരു കല്യാണ പന്തലിൽ ശ്രദ്ധിച്ചാൽ മതിയെന്നു്

കല്യാണ സദ്യചില യാധാർദ്ധ്യങ്ങൾ :

നമ്മുടെ സംസ്കാരത്തിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്ന ഒരു നല്ല വേദിയാണ് കേരളത്തിലെ ഭൂരിപക്ഷം കല്ല്യാണ സദ്യകളും. വേഷഭൂഷാദികളിലും, അതിഥികളുടെ എണ്ണത്തിലും, അലങ്കാരങ്ങളിലും, സദ്യയുടെ വിഭവങ്ങളിലും, താളമേളങ്ങളിലും വരെ മതസരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഒക്കെ ലാഞ്ചന ചാർത്താമെങ്കിലും നമുക്ക് മറ്റൊരു കോണിൽക്കൂടി ഒന്ന് നോക്കിക്കാണാം.

Reception ഹാൾലേക്ക് പോകാം:

ഹാളിൽ കൊള്ളാവുന്നതിന്റെ ഇരട്ടിയോളം ആളുകൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു. വാതിൽ ഒന്ന് തുറന്നു കിട്ടാനായി കാത്തുനിൽക്കുന്ന ആൾക്കൂട്ടം. വധൂവരന്മാർ എത്താതെ, ക്ഷണിക്കപ്പെട്ടവർക്കായി വാതിൽ തുറക്കില്ലത്രേ. ഇവർ ശരിക്കും ക്ഷണിക്കപ്പെട്ടവർ തന്നെയോ അതോ,യാചകരോ? ക്ഷണിക്കപ്പെട്ട്, അതിഥിയായി, ദൈവതുല്ല്യരായി വന്ന ഇവർക്കായി പിന്നെന്തേ വാതിൽ തുറക്കാത്തത്?

അതാ, വധൂവരന്മാർ എത്തുന്നു. അവർക്കായി ആൾക്കൂട്ടത്തിനിടയിൽ വഴിയുണ്ടായി. അവർ വാതിലിൽ എത്തിയതേ മോഡിയായി അണിഞ്ഞൊരുങ്ങി വന്ന അതിഥികൾ ഇതാ തിക്കും തിരക്കിലും ആയിരിക്കുന്നു.

വാതിൽ ഉള്ളിൽ നിന്നും മലർക്കെ തുറക്കുന്നു. വധൂവരന്മാർക്ക് പുറകേ അണ പൊട്ടിയൊഴു കുന്ന വെള്ളം പോലെ യാചകക്കൂട്ടം, അല്ല, അതിഥികൾ, ഹാളിലേക്ക് ഇരംമ്പി ക്കയറുന്നു. ഒരു സീറ്റ് തരപ്പെടുത്താനായി മത്സരമാണ്. ഇതിനിടെ, വധൂവരന്മാരും, കുടുംബാംഗങ്ങളും സ്റ്റേജിൽ എത്തി. ഇനി, ഒരാൾ, ആങ്കർ അല്ലെങ്കിൽ MC (Master of Ceremony) ആഥിധേയരെ അതിഥികൾക്ക് പരിചയപ്പെടുത്തുന്നു, വിളക്ക് കൊളുത്തുന്നു, കേക്ക് മുറിക്കുന്നു, മധുരം വയ്ക്കുന്നു. അതൊക്കെ മുറപോലെ നടക്കും. വിശന്നു കാത്തുന്നിന്നു ക്ഷെമകെട്ട അതിഥികൾ വിശപ്പടക്കാനുള്ള തത്രപ്പാടിലാണ്.

എന്നാൽ, സ്റ്റേജിൽ പരിപാടികൾ നടക്കട്ടെ, വിളക്ക് കൊളുത്തി വധൂവരന്മാർക്ക് മധുരം വയ്ക്കട്ടെ, അതിനു ശേഷം ആകാം ഭക്ഷണം എന്ന് വച്ചാൽ അവിടെ നിങ്ങൾ ഒറ്റപ്പെടും. വിളമ്പുകാരൻ വന്നു പോകും നിങ്ങൾക്ക് വിളംബാതെ. കാരണം, നിങ്ങളുടെ പ്ലേറ്റ് അടുത്ത ഐറ്റത്തിനു തയ്യാറായിട്ടില്ലല്ലോ.

ദിവസത്തിൽ രണ്ടുനേരം കുളിക്കുമെന്നു വീമ്പിളക്കുന്ന മലയാളികൾ ഇതാ, കൈയ് കഴുകാതെ ഭക്ഷണം കഴിക്കുന്നതിൻറെ തിടുക്കത്തിൽ ആണ്. ഭക്ഷണം വിളംബുന്ന catering ജോലിക്കാർ ഓടി നടന്നു വിളംബുന്നു. 
വിശപ്പടങ്ങി; ഇനി, കൈയ് കഴുക്കിന്റെ ഒരു തിരക്കിലാണ്. ശ്രദ്ധിച്ചാൽ കാണാം, ഒരു 10 ശതമാനം ആളുകൾ മേശ വിരിപ്പിലോ, നപ്കിനിലോ hand wash സാധിച്ചു.

ഇനി പയ്പിൻ ചുവട്ടിലേക്കു പോകാം. അവിടെ, കൈയ്യ് കഴുകാനും തിക്കും, തിരക്കും ആണ്. തിരക്കിൽപ്പെടാൻ നിങ്ങളുടെ മാന്ന്യത അനുവദിക്കുന്നില്ലെങ്കിൽ അല്പം മാറി നില്ക്കാം. പക്ഷേ, നിങ്ങൾ അവിടെത്തന്നെ നില്ക്കും. ആരും നിങ്ങൾക്കായി നില്ക്കില്ല. 
നിങ്ങളെ ക്ഷണിച്ച ആതിഥേയൻ എവിടെ? അവർ, കുടുംബസമേതം ഭക്ഷണത്തിൻറെ തിരക്കിലാണ്; അല്ലെങ്കിൽ ഫോട്ടോയുടെ തിരക്കിൽ. വധൂവരന്മാർ എവിടെ? അവർ Green Room – പുതു വസ്ത്രങ്ങൾ അണിയുന്ന തിരക്കിലും.

സദ്യയും കഴിഞ്ഞു, കൈയ്യും കഴുകി, ഇനി എന്തിന്, ആരെ കാത്തു നില്ക്കണം? എത്രയും വേഗം കാറിൽ കയറി വീട് എത്താൻ നോക്കുക. ഹല്ല പിന്നെ!!

സദ്യയുടെ Menu ഒന്ന് നോക്കാം:

1. കരിമീൻ പൊള്ളിച്ചത് മുതൽ മട്ടൻ , ചിക്കൻ ഉൾപ്പെടെ ഗംഭീരം. അത് ആർഭാടം എന്ന് ഒരു കൂട്ടർ.

2. ഒരു ചിക്കൻ, (കുരുന്നു കഷണങ്ങളുടെ) ഒരു മീൻ കറി, തോരൻ, ചമ്മന്തി, കാളൻ, പാവക്ക വറുത്തത്, … എല്ലാം ഉണ്ട്. ഐറ്റങ്ങൾ കുറയരുതല്ലോ. പക്ഷെ, എട്ടുപേരുടെ മേശയിൽ നാലുപേർക്ക് വിളംബാൻ തികയില്ല. ആകെക്കൂടി ഒരു ദാരിദ്ര്യ സദ്യ. അനാവശ്യ ധൂർത്ത് ഒഴിവാക്കിയതാണത്രേ!

പക്ഷേ, ആളെണ്ണത്തിൽ ഒരു കുറവും പാടില്ലല്ലൊആയിരത്തിൽ കുറയില്ല! വിളിച്ചുറപ്പാക്കിയ അതിഥി എണ്ണത്തിൽ ഒരു ഇരുനൂറ് കുറച്ച് ഓർഡർ കൊടുത്തു. മനപ്പൂർവ്വം ആണത്രെ. ഭക്ഷണം വേസ്റ്റാക്കരുതല്ലൊ!

3. വൈകുന്നേരത്തെ ചടങ്ങാണ്; പച്ചകപ്പയും മീൻ കറിയും, മുളക് ചമ്മനതിയും ഉണ്ട്; കൂടാതെ, ചോറും തോരനും! പോരെ?

പക്ഷേ, ആളെണ്ണം മൂവായിരത്തിനും മുകളിലാണ്. കാരണം, പൊതുക്കാര്യ നേതാവാണ്. ആഥിധേയൻ ഒരുപാട് ബന്ധങ്ങളുള്ള ആളാണ്. അതുകൊണ്ട്, യാതൊരു ആർഭാടവും ഇല്ലാതെ, വളരെ എളിയ ചടങ്ങാണ്.

എളിമക്ക് ആളെണ്ണം കുറച്ചാൽ മതിയില്ലേ? No, No, അതു പറ്റില്ല.

ശവപ്പെട്ടിയെക്കുറിച്ച് പറയും, വാങ്ങുന്നൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല. ഇവിടെ, കല്യാണ സദ്യയിലും വലിയ മാറ്റമില്ല. വിളിക്കുന്നവൻ അറിയുന്നില്ല ആരൊക്കെ വന്നു എന്ന്, വരുന്നവൻ അറിയുന്നില്ല ആരുടെ കല്യാണമെന്ന്. 
ആതിഥേയൻ അതിഥിയെ എതിരേൽക്കുന്നില്ല; അതിഥി ആതിഥേയനേയോ, വധൂവരന്മാരേയോ കാണു ന്നില്ല, ഒന്ന് ആശംസിക്കുന്നില്ല.

പിന്നെന്തിനു ഇങ്ങനെയൊരു പൊല്ലാപ്പ്?

ക്ഷെണിച്ചു വരുത്തിയ അതിഥിക്ക് മാന്യമായ ഭക്ഷണം കൊടുക്കുക എന്നത് വെറും കടമയാണ്. ആതിഥേയനെയും, വധൂവരന്മാരെയും നേരിൽ കണ്ടു ആശംസകൾ നേരുക അതിഥിയുടെ കടമയും. ക്ഷെണിച്ചു വരുത്തിയ അതിഥിക്ക് മാന്യമായ ഭക്ഷണം കൊടുക്കാതിരിക്കുന്നത് തികച്ചും അവഹേളനമല്ലേ?

അതുപോലെ തന്നെ, ആതിഥേയനെയും വധൂവരന്മാരെയും നേരിൽ കണ്ടു ഒരു വാക്കു് സംസാരിക്കാൻ നിൽക്കാതെ ഭക്ഷണവും കഴിച്ചു സ്ഥലം വിടുന്നത് അങ്ങേയറ്റം സംസ്കാര ശൂന്ന്യതയും. 
വിലപ്പെട്ട സമയം ചിലവഴിച്ചു, ഒരുപക്ഷേ, നല്ലൊരു തുകയും മുടക്കി, ഒരു കല്യാണ ചടങ്ങിന് എന്തിനു പോകുന്നു? സ്നേഹവും ആദരവും പങ്കു വയ്ക്കാൻ. അങ്ങനെയൊരു അതിഥിക്ക് നല്ലൊരു ഭക്ഷണം കൊടുക്കുക എന്നതു മര്യാദയുടെ മിനിമം (minimum) മാത്രമല്ലേ?

ഒരു ദേശത്ത് വധൂവരന്മാർ വേദിയിൽ എത്തുന്നതിനും മുമ്പേ ഭക്ഷണം കഴിച്ചു സ്ഥലം വിടുന്നവരുണ്ടെങ്കിൽ, മറ്റു ചിലേടങ്ങളിൽ, വിവാഹ കർമ്മങ്ങൾ പള്ളിയിൽ നടക്കുമ്പോൾ, പന്തലിൽ ഭക്ഷണം കഴിക്കുന്നതിൻറെ തിരക്കിലാണത്രേ അതിഥികൾ. എന്തിനു ഇത്തരക്കാരെ ക്ഷണിയ്ക്കുന്നു? എന്തിനു ഇങ്ങനെയൊരു ചടങ്ങ്?

ഓരോരുത്തരും അവരവ രുടെ നിലക്കൊത്തുള്ള പരിപാടി നടത്തട്ടെ. സമ്പന്നർ ആയിരങ്ങളെ വിളിച്ചു വിഭവ സമുർദ്ധമായ സദ്യയും ആർഭാടങ്ങളും നടത്തട്ടെ. 
പക്ഷേ, ക്ഷണിക്കപ്പെട്ടവരെ, അവരുടെ നിലക്കനുസരിച്ചു സൽക്കരിക്കണം. അത് സാധിക്കാത്തവർ താന്താങ്ങളുടെ നിലവാരം പാലിക്കട്ടെ. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കട്ടെ. എന്തി ന് ഇല്ലാത്ത പൊങ്ങച്ചം? അതിഥികളെ സ്വീകരിക്കാനും മാന്ന്യമായി അവരെ സൽക്കരിയ്ക്കാനും വയ്യാത്തവർ എന്തിനു മറ്റു ള്ളവരെ വിളിച്ചുവരുത്തി ആക്ഷേപിയ്ക്കണം? ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ചോറില്ലെന്നു പറയുമ്പോലെ.

സാധാരണക്കാർ, ഏറ്റവും ഉറ്റവരെ ക്ഷണിച്ചു, അവരെ മാന്യമായി സ്വീകരിച്ചു, അവരോടു അല്പം സല്ലപിച്ച്, നല്ല ഭക്ഷണം കൊടുത്ത്, സ്നേഹവും പരസ്പര ബഹുമാനവും പങ്കുവയ്ക്കുന്ന വേദിയാകട്ടെ നമ്മുടെ കല്യാണ പന്തലുകൾ. അതുപോലെതന്നെ, അതിഥികൾ കുറേക്കൂടി മാന്ന്യതയും, പരസ്പര ബഹുമാനവും പാലിക്കുന്ന, പുത്തൻ സൌഹൃദങ്ങൾ സൃഷ്ട്ടിയ്ക്കാനുള്ള ഒരു വേദിയുമാകട്ടെ നമ്മുടെ കല്യാണ പന്തലുകൾ.

ബന്ധങ്ങൾ പുതുക്കുന്ന, നല്ലൊരു ഒത്തുചേരലിൻറെ സൌന്ദര്യവും, ഉന്നതമായ ഒരു സംസ്കൃതിയുടെ വേദിയുമാകട്ടെ നമ്മുടെ കല്യാണ പന്തലുകൾ. 
അല്ലാതെ, രുചികരമായ ഒരു ഭക്ഷണം വിളമ്പാനും കഴിയ്ക്കാനും മാത്രമുള്ള ഇടമാകാതിരിക്കട്ടെ കല്യാണ പന്തൽ.

If you like the post, please share it and spread the message. Let’s try to make every wedding function a stage for renewing relationships, building new friendships and a place of decent fun and joy, not a place of chaos and commotion.

Advertisements

About James Pullatt

I am James Pullatt. I would be happy to make someone's life a little better, a little easier.
This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s